ജകാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 35 പേര്‍ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ഡസന്‍ കണക്കിന് വീടുകള്‍ മണ്ണിനടിയിലായി.
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചത്. പുര്‍വോറെജോ ജില്ലയില്‍ മാത്രം 25 പേരെ കാണാതായിട്ടുണ്ടെന്ന് നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഏജന്‍സിയുടെ വക്താവ് അറിയിച്ചു. ഇവിടെ 19 പേര്‍ ജീവന്‍ വെടിഞ്ഞു. മരിച്ചവരില്‍ 10 വയസ്സുകാരനും ഗര്‍ഭിണിയും ഉള്‍പ്പെടും. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സൈന്യവും പൊലീസും രംഗത്തിറങ്ങിയിട്ടുണ്ട്.