ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയിലെ ബാന്ദ നദിയില്‍ റിക്ടര്‍സ്‌കെയിലില്‍ 6.3 തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തിയെങ്കിലും ആളപായമോ നാശനഷ്ടമോ ഉള്ളതായി റിപ്പോര്‍ട്ടില്ല. ഭൂകന്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
പുലര്‍ച്ചെ 12.25ന്, അമ്പോന്‍ ദ്വീപില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കടലില്‍ 428 കി.മി ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ശിലാപാളികള്‍ കൂട്ടിമുട്ടാറുള്ള പസഫിക് സമുദ്രത്തിലെ ‘റിംഗ് ഒഫ് ഫയറി’ന്റെ സാന്നിധ്യത്താല്‍ ഇന്തോനേഷ്യയില്‍ ഇത്തരത്തിലുള്ള ഭൂകമ്പങ്ങള്‍ക്കും അഗ്‌നിപര്‍വ്വതസ്‌ഫോടനങ്ങളും സാധാരണയാണ്.