സുമാത്ര: ഇന്തോനേഷ്യയില്‍ സുമാത്ര ദ്വീപിലെ ജയിലിലുണ്ടായ കലാപത്തെത്തുടര്‍ന്ന് ഇരുനൂറോളം തടവുകാര്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം സിയാലാംഗ് ബംഗ്കൂക്ക് ജയിലിലാണ് സംഭവമുണ്ടായത്.
രക്ഷപ്പെട്ട തടവുകാരില്‍ 130 പേരെ പോലീസ് പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.
ജയിലിന്റെ ശേഷിയിലധികം തടവുകാരെയാണ് പാര്‍പ്പിച്ചിരുന്നത്. 361 പേരെ ഉള്‍ക്കൊള്ളുന്ന ജയിലില്‍ 1,870 പേരാണ് ഉണ്ടായിരുന്നത്. ഇതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.