ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ പ്രേതഭവനങ്ങളില്‍; ഞെട്ടിക്കുന്ന ശിക്ഷയുമായി ഇന്തോനേഷ്യ

കോവിഡിനെ പ്രതിരോധിക്കാന്‍ പുറപ്പെടുവിച്ച ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് ‘ഞെട്ടിക്കുന്നൊരു’ ശിക്ഷയുമായി ഇന്തോനേഷ്യ.

സ്രേജന്‍ റീജന്‍സിയിലെ തലവനായ കുസ്ദിനാര്‍ ഉണ്ടങ് യുനി സുകോവാട്ടിയാണ് ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് വ്യത്യസ്തമായ പണികൊടുക്കാന്‍ തീരുമാനിച്ചത്. പ്രേതബാധയുണ്ടെന്നു പ്രചരിക്കുന്ന അനാഥമായ വീടുകള്‍ കണ്ടെടുത്ത് അവിടങ്ങളില്‍ പാര്‍പ്പിക്കുന്നതാണ്‌ ശിക്ഷാരീതി.

അമാനുഷിക ശക്തിയും പ്രേതവിശ്വാസവുമൊക്കെ ഇന്തോനേഷ്യയില്‍ കേട്ടുകേള്‍വിയാണ്. ” ഗ്രാമത്തില്‍ ശൂന്യമായ പ്രേതബാധയുണ്ടെന്നു പറയപ്പെടുന്ന വീടുകള്‍ കണ്ടെടുത്ത് ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ അതില്‍ പൂട്ടാനാണ് നിര്‍ദേശം നല്‍കിയത്, ഇതെല്ലാവരുടെയും സുരക്ഷയെ കരുതിയാണ്- സുകോവാട്ടി പറഞ്ഞു.

ഇതുപ്രകാരം വലിയ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ കണ്ടെടുക്കുകയും അവിടങ്ങളില്‍ ബെഡുകളൊരുക്കുകയും ചെയ്തിട്ടുണ്ട്. മൂന്നുപേരെ ഇതിനകം ഇത്തരം വീടുകളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

Top