ഇന്തൊനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റന്‍ ഇന്ന് മുതല്‍

ജക്കാര്‍ത്ത: ഇന്ന് ആരംഭിക്കുന്ന ഇന്തൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ മലയാളി താരം എച്ച്.എസ്. പ്രണോയിയില്‍. കഴിഞ്ഞ മാസം നടന്ന മലേഷ്യ മാസ്റ്റേഴ്സ് സൂപ്പര്‍ 300 ജേതാവായ പ്രണോയി അതേ ഫോം തുടരുമെന്നാണ് ഇന്ത്യന്‍ ക്യാംപിലെ പ്രതീക്ഷ. പി.വി. സിന്ധു, സൈന നെഹ്വാള്‍, കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെന്‍ തുടങ്ങിയ മുന്‍നിര താരങ്ങളും ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.

Top