ജക്കാര്‍ത്ത: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയറില്‍ നിന്നു പുറത്തായി. രണ്ടാം റൗണ്ടില്‍ തായ്‌ലന്‍ഡിന്റെ നിതാച്ചോണ്‍ ജിന്‍ഡാപോളിനോടു പരാജയപ്പെട്ടാണ് സൈന പുറത്തായത്. സ്‌കോര്‍: 15-21, 21-6, 16-21.
ആദ്യ സെറ്റില്‍ തോല്‍വി വഴങ്ങിയ സൈന രണ്ടാം റൗണ്ടില്‍ കൊടുങ്കാറ്റ് കണക്കെ തിരിച്ചുവന്ന് ജിന്‍ഡാപോളിനെ മലര്‍ത്തിയടിച്ചു. ആറു പോയിന്റ് മാത്രമാണ് എതിരാളിക്ക് രണ്ടാം സെറ്റില്‍ സൈന വിട്ടുനല്‍കിയത്.
എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ തിരിച്ചുവന്ന ജിന്‍ഡാപോള്‍ 16-21 എന്ന സ്‌കോറില്‍ സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.
നേരത്തെ, തായ്‌ലന്‍ഡിന്റെ തന്നെ റച്ചാനോക് ഇന്റാനോനിനെ കീഴടക്കിയാണ് ഇവിടെ മൂന്നുവട്ടം ചാമ്പ്യനായ സൈന രണ്ടാം റൗണ്ടിലേക്കു മുന്നേറിയത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷം തുടര്‍ച്ചയായി രണ്ടു സെറ്റുകള്‍ സ്വന്തമാക്കി സൈന ടൂര്‍ണമെന്റില്‍ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു.
ഇക്കുറി റാങ്കിംഗില്‍ ആദ്യ പത്തിനു പുറത്തുനിന്നാണ് സൈന മത്സരിക്കാനെത്തിയതെന്ന സവിശേഷതയുമുണ്ട്. ഏഴു വര്‍ഷത്തിനിടെ ആദ്യമായാണ് സൈന ആദ്യ പത്തില്‍ നിന്നു പുറത്താകുന്നത്.