ഇന്തോനേഷ്യയിലെ പെലാംഗി ഗ്രാമത്തില്‍ കാണാം നിറഭേദംകൊണ്ട് സുന്ദരമായ ഈ കാഴ്ച (വീഡിയോ)

ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ കംപൂങില്‍ ഇതാ ഒരു മഴവില്‍ഗ്രാമം. എല്ലാ വീടുകളും മഴവില്ലിന്റെ ഏഴഴകില്‍ കുളിച്ചാണ് നില്‍ക്കുന്നത്. എല്ലാ വീടുകള്‍ക്കും നിറം മഴവില്ലിന്റേതാണ്. ഇന്തോനേഷ്യയിലെ കംപൂങ് പെലാംഗി ഗ്രാമത്തിലാണ് നിറഭേദംകൊണ്ട് സുന്ദരമായ ഈ കാഴ്ച. അതിനാല്‍ തന്നെ റെയിന്‍ബോ ഗ്രാമം എന്നും പേര് ഇതിനോടകം വീണുകഴിഞ്ഞു.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഈ വേറിട്ട പരീക്ഷണം. ഇതിനായി ഗ്രാമത്തിലെ സിറ്റി കൗണ്‍സില്‍ 30 കോടി ഇന്തോനേഷ്യന്‍ രൂപയാണ്(ഏകദേശം 14 ലക്ഷം ഇന്ത്യ രൂപ) അനുവദിച്ചത്. ഒരുമാസം കൊണ്ടാണ് ഗ്രാമത്തിലെ എല്ലാ കെട്ടിടങ്ങളും മഴവില്‍ നിറത്തിലേക്ക് മാറിയത്.

പരീക്ഷണം എന്തായാലും സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ടൂറിസ്റ്റുകളുടെ ഒഴുക്കും കൂടി. ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായ സ്ലാമെറ്റ് വിഡോഡോയുടെ ബുദ്ധിയില്‍ ഉദിച്ചതാണ് ഈ ആശയം.

ഏകദേശം 232 വീടുകള്‍ക്കാണ് പെയിന്റടിച്ചത്. ഓരോ വീടിനും കുറഞ്ഞത് മൂന്നുനിറം വീതം ഉപയോഗിച്ചിട്ടുണ്ട്. വീടുകള്‍, മതിലുകള്‍, മേല്‍ക്കൂരകള്‍, പാലങ്ങള്‍, പടികള്‍ എന്നിങ്ങനെ എല്ലാത്തിനും നിറം നല്‍കിയിരിക്കുകയാണ്.

Top