തകര്‍ന്നു വീണ ലയണ്‍ എയര്‍ വിമാനത്തിന്റെ രണ്ടാം ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ തുടരുന്നു

ജക്കാര്‍ത്ത: 189 യാത്രക്കാരുമായി പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കടലില്‍ പതിച്ച ലയണ്‍ എയര്‍ വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ തുടരുന്നു. ഒരു ബ്ലാക്ക് ബോക്‌സ് നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ അത് കേടുവന്ന നിലയിലാണ്. ഇതില്‍നിന്നു വിവരം വീണ്ടെടുക്കാന്‍ പ്രയാസമാകുമെന്നാണ് വിദഗ്ധര്‍ അറിയിച്ചത്.

ലയണ്‍ എയറിന്റെ ബോയിങ് 737 മാക്‌സ് എട്ട് വിമാനം തിങ്കളാഴ്ചയാണു തകര്‍ന്നു വീണത്. യാത്രക്കാരെല്ലാവരും മരിച്ചു. ജക്കാര്‍ത്തയില്‍നിന്നു പങ്കാല്‍ പിനാങ്ങിലേക്കു പുറപ്പെട്ട് 13ാം മിനിറ്റില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

അതേസമയം രക്ഷാപ്രവര്‍ത്തകരുടെ സംഘം കടലില്‍നിന്നു നിരവധി മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പലതും ഛിന്നഭിന്നമായ അവസ്ഥയിലാണ്. ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ ആരുടെയൊക്കെ മൃതദേഹങ്ങളാണിവയെന്നു തിരിച്ചറിയാന്‍ സാധിക്കൂവെന്നും പൊലീസ് വ്യക്തമാക്കി. ഒരു കുഞ്ഞിന്റെ മൃതദേഹവും അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്.

Top