2032 ലെ ഒളിമ്പിക് വേദിക്കായി താല്‍പര്യം പ്രകടിപ്പിച്ച് ഇന്തോനേഷ്യയും

2032 ലെ ഒളിമ്പിക് വേദിക്കായി താല്‍പര്യം പ്രകടിപ്പിച്ച് മത്സരരംഗത്ത് ഇന്തോനേഷ്യയും. ഏഷ്യന്‍ ഗെയിംസ് വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്തോനേഷ്യ.

ഇന്ത്യയും ഇരുകൊറിയകളും ആസ്‌ത്രേലിയ, റഷ്യ എന്നിവരും 2032 ലെ വേദിക്കായുള്ള മത്സരത്തിലുണ്ട്. ഉത്തര-ദക്ഷിണ കൊറിയകള്‍ സംയുക്തമായി നടത്താനാണ് ആഗ്രഹിക്കുന്നത്.

2016 ലെ റിയോ ഒളിമ്പിക്‌സില്‍ ഒട്ടേറെ പിഴവുകള്‍ ഉണ്ടായിരുന്നു. സാമ്പത്തികമായി വളരെ ഉന്നതിയിലല്ലാത്ത ഇന്തോനേഷ്യക്ക് അതുകൊണ്ടുതന്നെ ഇത്രയും വലിയ ഒരു മത്സരം നടത്താനാകുമോ എന്ന ആശങ്കയുമുണ്ട്.

Top