ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തീരത്തുണ്ടായ ശക്തമായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 165 ആയി. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നതായും നിരവധിപ്പേരെ കാണാതായതായെന്നും ദുരന്തനിവാരണ സേന അറിയിച്ചു.
ഇന്തോനേഷ്യയിലെ സുന്ദാ സ്‌ട്രെയിറ്റ് പ്രവിശ്യയില്‍ ശനിയാഴ്ച പ്രദേശിക സമയം രാത്രി 9.30 ഓടെ സുനാമിത്തിരകള്‍ എത്തിയത്.
നൂറു കണക്കിന് കെട്ടിടങ്ങള്‍ നശിച്ചതുള്‍പ്പെടെ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കടലിനടിയില്‍ ഉണ്ടായ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് സുനാമിക്ക് കാരണമായതെന്നാണ് വിവരം. 65 അടിയോളം ഉയരത്തിലാണ് തിരയടിച്ചത്. ജാവയിലെ പാന്‍ഡെഗ്ലാംഗിലാണ് സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.