ജക്കാര്‍ത്ത : ഇന്‍ഡോനേഷ്യയില്‍ സുനാമിയില്‍ മരിച്ചവരുടെ എണ്ണം ആയിരത്തോടടുക്കുന്നു. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടര്‍ന്ന് സുനാമിയും ഉണ്ടായത്. ഭൂകമ്പത്തില്‍ വീടുകള്‍ തകര്‍ന്നും മറ്റും നിരവധി പേര്‍ മരിച്ചിരുന്നു. തൊട്ടുപിന്നാലെ എത്തിയ സുനാമിയാണ് ദുരിതം ഇരട്ടിയാക്കിയത്. നേരത്തെ 380 പേര്‍ മരിച്ചെന്നായിരുന്നു ഔദ്യോഗിക സ്ഥിരീകരണം.
മരണസംഖ്യ ആയിരത്തിലെത്തിയേക്കാമെന്ന് ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയും വൈസ് പ്രസിഡന്റ് യൂസുഫ് കല്ലയും പറഞ്ഞു.
പാലുവില്‍ ബീച്ച് ഫെസ്റ്റിവലിന് പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരേറെയും. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തുടര്‍ചലനങ്ങളിലും ആയിരക്കണക്കിനു ഭവനങ്ങളും ആശുപത്രികള്‍ അടക്കമുള്ള കെട്ടിടങ്ങളും തകര്‍ന്നു.
Detik-detik saat rumah-rumah bergerak dan roboh disebabkan proses likuifaksi dan amblesan akibat gempa 7,4 SR di Kota Palu. Permukaan tanah bergerak dan ambles sehingga semua bangunan hancur. Proses geologi yang sangat mengerikan. Diperkirakan korban terjebak di daerah ini. pic.twitter.com/Vf5McUaaSG
— Sutopo Purwo Nugroho (@Sutopo_PN) September 30, 2018
സുലവേസി ദ്വീപിന്റെ തലസ്ഥാനമായ പാലു നഗരത്തിന്റെ തീരത്ത് ആഞ്ഞടിച്ച പത്തടി ഉയരമുള്ള സുനാമി തിരമാലകള്‍ നിരവധി കെട്ടിടങ്ങളെ വിഴുങ്ങി. സമുദ്രതീരത്ത് മൃതദേഹങ്ങള്‍ അടിഞ്ഞുകൂടിയ കാഴ്ചയാണുള്ളതെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെയുള്ള ദ്വീപില്‍ ഭൂമിക്ക് 10 കിലോമീറ്റര്‍ താഴെ ആയിട്ടാണ് സുനാമിയുണ്ടായത്. ആദ്യ ഭൂചലനം ഉണ്ടായപ്പോള്‍ തന്നെ സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് അതു പിന്‍വലിക്കുകയായിരുന്നു.
Evakuasi korban tertimbun gempa di Hotel Roa-Roa Kota Pqluterus dilakukan Tim SAR Gabungan dikoordinir Basarnas. Diperkiran terdapat 50 orang di bawah reruntuhan bangunan. Alat berat diperlukan untuk evakuasi. pic.twitter.com/LGWwp3OEhE
— Sutopo Purwo Nugroho (@Sutopo_PN) September 30, 2018
എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സുനാമി ആഞ്ഞടിച്ചു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് രൂപപ്പെട്ട കൂറ്റന്‍ തിരമാലകള്‍ മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കരയിലേക്ക് അടിച്ച് കയറിയത്. പ്രഭവ കേന്ദ്രത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് പാലു നഗരം സ്ഥിതി ചെയ്യുന്നത്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ദുരന്തബാധിത പ്രദേശങ്ങളിലേയ്ക്ക് ഇനിയും എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. നിരവധി ആളുകള്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്.