ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പി വി സിന്ധുവിന് പിറകെ പ്രണോയിയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ചൈനീസ് താരം വാങ് ഷു വെയിയെയാണ് പ്രണോയ് തോല്‍പ്പിച്ചത്. സ്കോര്‍: 21-23, 21-15, 21-13. നേരത്തെ ഇന്ത്യയുടെ ഒളിമ്പിക് സില്‍വര്‍ മെഡല്‍ ജേതാവ് പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ജപ്പാന്റെ അയ ഒഹോറിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍ 21-17, 21-14.
അതേസമയം, പുരുഷ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായിരുന്ന ഇന്ത്യയുടെ കെ ശ്രീകാന്തിന് ആദ്യറൗണ്ടില്‍ തന്നെ അടിതെറ്റിയിരുന്നു. ജപ്പാന്റെ കെന്റോ മൊമോട്ടയാണ് 21-12, 14-21, 15-21 എന്ന സ്കോറിന് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്.