ആന്പണ്‍സിറ്റി: ഇന്തോനേഷ്യയില്‍ മാലുകു ദ്വീപില്‍ ബുധനാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. 156 പേര്‍ക്കാണ് ഭൂകമ്പത്തില്‍ പരിക്കേറ്റത്. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി ഭൂചലനമാണ് അനുഭവപ്പെട്ടത്.
25,000 പേരെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും അധികൃതര്‍ പറഞ്ഞു. ആദ്യത്തെ ഭൂകമ്പത്തെത്തുടര്‍ന്നു നിരവധി തുടര്‍ചലനങ്ങളും ഉണ്ടായി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.