ടിയാന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി മറ്റൊരു താരപുത്രി കൂടി സിനിമയിലേക്ക് ചുവടു വയ്ക്കുന്നു.
ഇന്ദ്രജിത്ത് സുകുമാരന്റെ മകള്‍ നക്ഷത്രയാണ് സിനിമാലോകത്തെത്തുന്ന പുതിയ താരം. ഇന്ദ്രജിത്തും പൃഥ്വിരാജും മുഖ്യകഥാപാത്രങ്ങളായെത്തുന്ന ടിയാന്‍ എന്ന ചിത്രത്തില്‍ ബാലതാരമായെത്തുന്ന നക്ഷത്ര ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന പട്ടാഭിരാമന്റെ മകളായിട്ടാണ് വേഷമിടുന്നത്.
എന്റെ ഇളയമകള്‍ നക്ഷത്ര ടിയാന്‍ലൂടെ അഭിനയരംഗത്തേക്ക് ആദ്യ ചുവടുവെക്കുകയാണ് എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം ടിയാന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ലൊക്കേഷന്‍ ദൃശ്യങ്ങളാണ് ട്രെയിലറിന്റെ പ്രധാന പ്രത്യേകത. ചിത്രം ഈദിന് തീയേറ്ററുകളിലെത്തും
മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്നചിത്രത്തിന്റ സംവിധായകന്‍ നവാഗതനായ ജിഎന്‍ കൃഷ്ണകുമാറാണ്. മുരളി ഗോപി, പത്മപ്രിയ, ഷൈന്‍ ടോം, അനന്യ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.