ഇന്ദ്രാണിയുടേയും പീറ്റര്‍ മുഖര്‍ജിയുടേയും വിദേശ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് ബ്രിട്ടന്‍

indrani

ലണ്ടന്‍: ഷീന ബോറ കൊലക്കേസ് പ്രതികളായ ഇന്ദ്രാണി മുഖര്‍ജിയുടേയും പീറ്റര്‍ മുഖര്‍ജിയുടേയും ബ്രിട്ടനിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

ബ്രിട്ടന്‍ ഇക്കാര്യം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ടാണ് ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.

ഇന്ദ്രാണിയുടേയും പീറ്റര്‍ മുഖര്‍ജിയുടേയും അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് (ഇഡി) ഡയറക്ടറേറ്റ് ബ്രിട്ടന് കത്ത് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.

നേരത്തെ ഇഡി മുഖര്‍ജിയുടെ ഐഎന്‍എക്‌സ് മീഡിയക്കെതിരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Top