ഐടിസി കമ്പനിയുടെ ചെയര്‍മാന്‍ വൈ.സി ദേവേശ്വര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി ഐടിസി കമ്പനിയുടെ ചെയര്‍മാന്‍ വൈ.സി. ദേവേശ്വര്‍ (72) അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

അദ്ദേഹം 2017-ല്‍ ഐടിസി കമ്പനിയുടെ സിഇഒ, ചെയര്‍മാന്‍ സ്ഥാനങ്ങളിലെ എക്‌സിക്യുട്ടീവ് പദവികള്‍ ഒഴിഞ്ഞിരുന്നുവെങ്കിലും, നോണ്‍ എകഎക്‌സിക്യുട്ടീവ് ചെയര്‍മാനായി തുടര്‍ന്നിരുന്നു.

1968-ലാണ് ദേവേശ്വര്‍ ഐടിസി കമ്പനിയില്‍ ചേര്‍ന്നത്. 1984 ഏപ്രില്‍ 11-ന് അദ്ദേഹം കമ്പനിയുടെ ബോര്‍ഡ് ഡയറക്ടറായി. 1996 ജനുവരിയിലാണ് അദ്ദേഹം ചീഫ് എക്‌സിക്യുട്ടീവ്, ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ എത്തിയത്.

Top