കൊച്ചി: എത്രയും വേഗം ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമസഭ പാസാക്കി നിയമമാക്കണമെന്ന് വ്യവസായ വാണിജ്യ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ആവശ്യപ്പെട്ടു.
ഹര്‍ത്താല്‍ നിര്‍ത്തലാക്കിയാല്‍ മാത്രമായിരിക്കും കേരളത്തില്‍ വാണിജ്യ വ്യവസായ നിക്ഷേപങ്ങള്‍ ഉണ്ടാവുകയുള്ളൂവെന്നും യോഗം പറഞ്ഞു. ഹര്‍ത്താലുകള്‍ക്കെതിരെ ജനകീയ മുന്നേറ്റത്തിനു മുന്നിട്ടിറങ്ങാനും യോഗം തീരുമാനിച്ചു.