ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ മെഴുകുതിരിയിൽ നിന്നും പുതപ്പിലേക്ക് തീപടർന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ആറു മാസം മാത്രം പ്രായമുള്ള അര്‍ഷ് എന്ന ആൺകുട്ടിയാണ് പൊള്ളലേറ്റ് മരിച്ചത്. യുപി ബേസായി ഇസ്ലാംപുർ സ്വദേശിയാണ് അര്‍ഷ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
തീപിടുത്തത്തിൽ കുട്ടിയുടെ സഹോദരിയായ ബുഷ്റ എന്ന മൂന്നു വയസുകാരിക്കും ഗുരുതരമായി പൊള്ളലേറ്റു. കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഇവിടെ കത്തിച്ച് വച്ചിരുന്ന മെഴുകുതിരിയിൽ നിന്നും പുതപ്പിലേക്ക് തീ പടരുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കിയത്. അർഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. 90% പൊള്ളലേറ്റ ബുഷ്റ ചികിത്സയിൽ തുടരുകയാണ്. കുട്ടിയുടെ നില മോശമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.