ഡല്‍ഹിയില്‍ നവജാത ശിശുക്കളുടെ മരണ നിരക്ക് ഉയരുന്നു; ആറു മാസത്തിനിടെ മരിച്ചത് 400 കുട്ടികള്‍

newbornbaby

ഡല്‍ഹി: വിവാദങ്ങളടങ്ങാത്ത അരവിന്ദ് കേജരിവാളിന്റെ ഡല്‍ഹിയില്‍ നവജാത ശിശുക്കളുടെ മരണ നിരക്ക് ഉയര്‍ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ 16 ശിശു പരിചരണ കേന്ദ്രങ്ങളിലായി 433 നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ആറു മാസത്തിനുള്ളിലെ കണക്ക് പ്രകാരമാണിത്. സംസ്ഥാന ആരോഗ്യ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

പലവിധ അസുഖങ്ങള്‍ കാരണമാണ് ഇത്രയും കുട്ടികള്‍ മരിച്ചതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മിക്ക മരണങ്ങളും രക്തത്തിലെ അണുബാധ, ന്യൂമോണിയ, മെനിഞ്‌ജൈറ്റിസ് തുടങ്ങിവ മൂലമാണ് സംഭവിച്ചത്.

16 ശിശു പരിചരണ കേന്ദ്രങ്ങളിലായി 8,329 നവജാത ശിശുക്കളാണ് 2017 ജനുവരിക്കും ജൂണിനുമിടയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ 5,068 ആണ്‍കുട്ടികളും, 3,787 പെണ്‍കുട്ടികളുമാണ് അഡ്മിറ്റായത്.

വിവരാവകാശ പ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ ന്യൂമോണിയ, മഞ്ഞപ്പിത്തം എന്നിവ മൂലം മരിച്ചത് 116 പേര്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കാരണം മരിച്ചത് 109 പേര്‍, ഓക്‌സിജന്റെ അപര്യാപ്ത മൂലം മരിച്ചത് 105 പേര്‍, അസ്പിരേഷന്‍ സിന്‍ഡ്രോം മൂലം മരിച്ചത് 55 പേര്‍ മാസം തികയാതെ മരിച്ചത് 86 പേര്‍, പലവിധ അംഗവൈക്യങ്ങല്‍ മരിച്ചത് 36 പേര്‍, മറ്റു പലകാരണങ്ങളാല്‍ മരിച്ചത് 22 പേര്‍ എന്നിങ്ങനെ പോകുന്നു കണക്കുകള്‍. .

അതേസമയം, രണ്ട് കുട്ടികള്‍ മരിച്ചതിന്റെ കാരണം വ്യക്തമാക്കാന്‍ ശിശുപരിചരണ കേന്ദ്രം ഇതുവരെ തയാറാകാത്തതും ദുരൂഹത ഉണ്ടാക്കുന്നു. കുട്ടികളില്‍ പെട്ടെന്നാണ് അണുബാധ ഉണ്ടാകുന്നതും, രക്തത്തിലുണ്ടാകുന്ന അണുബാധ തുടര്‍ന്ന് ശ്വാസകോശത്തിലേക്കും തുടര്‍ന്ന് ന്യൂമോണിയയിലേക്കും നീങ്ങുമെന്നും, ഇത് ഉടന്‍ ചികിത്സിച്ചില്ലെങ്കില്‍ തലച്ചേറിനെ തന്നെ ബാധിക്കുമെന്നും ഐ.എം.എ പ്രസിഡന്റ് ഡോ.കെ.ആര്‍ അഗര്‍വാള്‍ പറയുന്നു.

ഏതെങ്കിലും ഒരു കുട്ടി ജനിക്കുമ്പോള്‍ തന്നെ ഹൃദയത്തിനോ, തലച്ചോറിനോ, കിഡ്‌നിക്കോ തകരാറു കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ നല്‍കുകയാണെങ്കില്‍ കുട്ടിയെ രക്ഷപ്പെടുത്താനാകുമെന്നും അല്ലാത്ത പക്ഷം കുട്ടി മരണത്തിന് കീഴ്‌പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

2016-ലെ ശിശു മരണ നിരക്ക് 1000-ല്‍ 18 പേരായിരുന്നു. ദേശീയ തലത്തില്‍ 34 എന്ന നിരക്കിലാണ്. അതേ സമയം, ഗോവയില്‍ 8 പേര്‍, കേരളത്തില്‍ 10, മധ്യപ്രദേശില്‍ 47 പേര്‍ എന്നിങ്ങനെ പോകുന്നു കണക്കുകള്‍.

Top