ഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശമാകുന്നുവെന്ന് മകന്‍ തേജസ്വിയാദവ് . നേരത്തേ ലാലു പ്രസാദ് യാദവിനെ ദില്ലിയിലെ എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ വീണ്ടും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയാണ് വീണ്ടും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയത്.
അദ്ദേഹത്തിന് അണുബാധ കൂടുന്നതായാണ് മകന്‍ തേജസ്വി യാദവ് വ്യക്തമാക്കുന്നത്. ‘ലാലു പ്രസാദ് യാദവ്ജി ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലാണ്. റാഞ്ചിയില്‍ ആയിരുന്നപ്പോള്‍ 4.5 ആയിരുന്നു ലാലു പ്രസാദ് യാദവിന്റെ ക്രിയാറ്റിന്‍ ലെവല്‍. ദില്ലിയില്‍ പരിശോധിച്ചപ്പോള്‍ അത് 5.1 ആയി ഉയര്‍ന്നു. വീണ്ടും പരിശോധിച്ചപ്പോള്‍ 5.9 ആയി. അണുബാധ വര്‍ദ്ധിക്കുന്നു.’ – തേജസ്വി വ്യക്തമാക്കി.