അണുബാധയെത്തുടര്‍ന്ന് എഡിന്‍ബറ പ്രഭു പ്രിന്‍സ് ഫിലിപ്പ് ആശുപത്രിയില്‍

ലണ്ടന്‍: അണുബാധയെത്തുടര്‍ന്ന് എഡിന്‍ബറ പ്രഭു പ്രിന്‍സ് ഫിലിപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവു കൂടിയാണിദ്ദേഹം.

അതേസമയം, പ്രഭുവിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും മുന്‍കരുതലെന്ന നിലയ്ക്കാണ് ആശുപത്രിയില്‍ അദ്ദേഹം കഴിയുന്നതെന്നും കൊട്ടാരം വൃത്തങ്ങള്‍ വ്യക്തമാക്കി.

അസുഖബാധിതനായതോടെ പാര്‍ലമെന്റിന്റെ സമ്മേളനത്തില്‍ പ്രിന്‍സ് ഫിലിപ്പ് പങ്കെടുക്കില്ലെന്ന് ഉറപ്പായി. എന്നാല്‍ സമ്മേളനത്തില്‍ എലിസബത്ത് രാജ്ഞി പങ്കെടുക്കും.

കുതിരയോട്ട മത്സരമായ റോയല്‍ അസ്‌കോട്ട് തുടങ്ങിയതിന് പിന്നാലെയാണ് പ്രിന്‍സ് അസുഖബാധിതനായത്. കുതിയരോട്ടത്തില്‍ കമ്പമുള്ള പ്രിന്‍സ് പ്രഭുവിന് ഇത്തവണത്തെ ആഘോഷവും നഷ്ടമാവും.

അദ്ദേഹത്തെ കിംഗ് എഡ്വേര്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.

Top