കുപ്വാര ജില്ലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

കശ്മീര്‍ : ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. രാവിലെ പുല്‍വാമ ജില്ലയില്‍ സൈന്യം ഒരു ജെയ്‌ഷെ ഇ മുഹമ്മദ് ദീകരനെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു .

അരിപാള്‍ ഗ്രാമത്തിലെ ത്രാളില്‍ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍തിര്‍ക്കുകയായിരുന്നു. പുല്‍വാമയിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതിനിടെ ജമ്മു കശ്മീര്‍ സോപൂരിലെ വീട്ടില്‍ നിന്നും ഭീകരര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയിരുന്നു. മുഷ്താഖ് അഹമ്മദ് മിര്‍ എന്നയാളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ ജമ്മു കശ്മീര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെ ഷോപിയാനില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയിത്. ഫിര്‍ദോസ് അഹമ്മദ് കുച്ചേ, കുല്‍വന്ദ് സിംഗ്, നിസാര്‍ അഹമ്മദ് ധോബി എന്നിവരാണ് കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ടു പോയ പൊലീസ് ഉദ്യോഗസ്ഥരോട് ജോലിയില്‍ നിന്നും രാജിവയ്ക്കാന്‍ തീവ്രവാദികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതായും ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞിരുന്നു. കര്‍പ്രാന്‍ ഗ്രാമത്തിലെ പൊലീസുകാരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഭീകരര്‍ ഇവരെ വലിച്ചിഴച്ചു പുറത്തുകൊണ്ടുപോവുകയായിരുന്നു.

Top