ഇന്‍ഫിനിക്‌സ് ഹോട്ട് 10 സവിശേഷതകള്‍ നോക്കാം

ന്‍ഫിനിക്‌സ് ഹോട്ട് 10 എക്‌സ് 682 സി, എക്‌സ് 682 ബി എന്നീ രണ്ട് മോഡല്‍ നമ്പറുകളിലാണ് വരുന്നത്. മോഡല്‍ നമ്പറായ ‘ഇന്‍ഫിനിക്‌സ്-എക്‌സ് 682 സി’, ‘ഹോട്ട് 10’ എന്നീ സ്മാര്‍ട്‌ഫോണുകളില്‍ 320 പിപിഐ പിക്സല്‍ ഡെന്‍സിറ്റി ഉള്ള 720×1,640 പിക്സല്‍ ഡിസ്പ്ലേ വരുന്നു. ആന്‍ഡ്രോയിഡ് 10 ഒഎസില്‍ പ്രവര്‍ത്തിക്കുന്നതായി കണ്‍സോളില്‍ പറയുന്നു.

ഇത് മീഡിയടെക് എംടി 6769 SoC, ഹെലിയോ ജി 70 ചിപ്‌സെറ്റിലാണ് വരുന്നത്. 820MHz വേഗതയുള്ള മാലി ജി 52 ജിപിയു ഗ്രാഫിക്‌സ് കൈകാര്യം ചെയ്യുമെന്ന് സൂചിപ്പിക്കുന്നു. ഇന്‍ഫിനിക്‌സ് ഹോട്ട് 10 4 ജിബി റാമുമായി വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

കമ്പനി ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ ഇന്‍ഫിനിക്‌സ് ഹോട്ട് 9, ഇന്‍ഫിനിക്‌സ് ഹോട്ട് 9 പ്രോ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കി. യഥാക്രമം 8,499 രൂപ, 9,499 രൂപ എന്നിങ്ങനെയായിരുന്നു ഈ ഫോണുകളുടെ വില. 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹെലിയോ പി 22 SoC യുമായാണ് ഇന്‍ഫിനിക്‌സ് ഹോട്ട് 9 വരുന്നത്.

ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ 13 മെഗാപിക്‌സല്‍ പ്രൈമറി ഷൂട്ടര്‍ അവതരിപ്പിക്കുന്നു. മറുവശത്ത്, ഇന്‍ഫിനിക്‌സ് ഹോട്ട് 9 പ്രോയ്ക്ക് സമാനമായ റാം കപ്പാസിറ്റി ജോടിയാക്കിയ അതേ SoC ചിപ്പ്സെറ്റാണ് വരുന്നത്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Top