ഇന്‍ഫിനിക്‌സ് സീറോ 8ഐ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു

ന്‍ഫിനിസ് സീറോ 8i സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. 6.85 ഇഞ്ച് ഡിസ്പ്ലേയാണ് ഇന്‍ഫിനിക്സ് സീറോ 8i സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് FHD+ റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റും ഉണ്ട്. എല്‍സിഡി പാനലിന്റെ മുകളില്‍ ഇടതുഭാഗത്ത് രണ്ട് സെല്‍ഫി ക്യാമറകള്‍ ഘടിപ്പിക്കാനായി ഗുളിക ആകൃതിയിലുള്ള പഞ്ച്-ഹോളാണ് കമ്പനി കൊടുത്തിരിക്കുന്നത്. ഈ സെല്‍ഫി ക്യാമറ സെറ്റപ്പില്‍ 16 എംപി പ്രൈമറി സെല്‍ഫി ക്യാമറയും 8 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറയുമാണ് ഉള്ളത്.

ഇന്‍ഫിനിക്‌സ് സീറോ 8i സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍വശത്ത് നാല് ക്യാമറകളാണ് ഉള്ളത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പില്‍ 48 എംപി പ്രൈമറി ക്യാമറയാണ് ഉള്ളത്. ഇതിനൊപ്പം അള്‍ട്രാ-വൈഡ് ആംഗിള്‍ ഇമേജുകള്‍ക്കായി 8 എംപി സെന്‍സറും ബോകെ ഇഫക്റ്റുകള്‍ക്കായി 2 എംപി സെന്‍സറും നല്‍കിയിട്ടുണ്ട്. നാലാമത്തെ ക്യാമറ ഡെഡിക്കേറ്റഡ് എഐ ലെന്‍സാണ്.

ഇന്‍ഫിനിക്‌സ് സീറോ 8i സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഹീലിയോ ജി 90ടിയാണ്. എആര്‍എം മാലി-ജി 76 ജിപിയു, 8 ജിബി റാം എന്നിവയാണ് ഇതിനൊപ്പം ഡിവൈസില്‍ നല്‍കിയിട്ടുള്ളത്. 128 ജിബി സ്റ്റോറേജ് കപ്പാസിറ്റി ഉള്ള ഈ ഡിവൈസിന് സ്റ്റേറേജ് എക്‌സ്പാന്‍ഡ് ചെയ്യാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ടും ഉണ്ട്. ആന്‍ഡ്രോയിഡ് 10 ബേസ്ഡ് XOS 7 യുഐയിലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്.

ഇന്‍ഫിനിക്‌സ് സീറോ 8i സ്മാര്‍ട്ട്‌ഫോണില്‍ സുരക്ഷയ്ക്കായി ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ നല്‍കിയിട്ടുണ്ട്. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, ഡ്യുവല്‍ 4 ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് ഡിവൈസിലുള്ളത്. 33W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 4,500 mAh ബാറ്ററിയാണ് ഡിവൈസിലുള്ളത്. ഇന്‍ഫിനിക്‌സ് സീറോ 8i സ്മാര്‍ട്ട്‌ഫോണിന് പാക്കിസ്ഥാനില്‍ 39,999 രൂപയാണ് വില. ഇന്ത്യന്‍ കറന്‍സിയില്‍ ഇത് 15,640 രൂപയാണ്. ഈ ഡിവൈസ് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിലാണ് പുറത്തിറക്കിയിരിക്കുന്നത്.

Top