ഇന്‍ഫിനിക്‌സ് നോട്ട് 7 സെപ്റ്റംബര്‍ 16 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്കെത്തുന്നത്.
ഡ്യുവല്‍ സിം (നാനോ) ഇന്‍ഫിനിക്‌സ് നോട്ട് 7 ആന്‍ഡ്രോയിഡ് 10 എക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം 6.0ല്‍ പ്രവര്‍ത്തിക്കുന്നു. 6.95 ഇഞ്ച് എച്ച്ഡി + (720×1,640 പിക്സല്‍) ഐപിഎസ് ഡിസ്പ്ലേയും 20.5: 9 ആസ്‌പെക്റ്റ് റേഷിയോയുമാണ് ഇന്‍ഫിനിക്സ് നോട്ട് 7ല്‍ വരുന്നത്. 6 ജിബി റാമിനൊപ്പം ഒക്ടാ കോര്‍ മീഡിയടെക് ഹെലിയോ ജി 70 SoC പ്രോസസറാണ് ഈ സ്മാര്‍ട്‌ഫോണിന് മികച്ച രീതിയില്‍ പ്രവര്‍ത്തനക്ഷമത നല്‍കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 2 ടിബി വരെ എക്‌സ്‌പെന്‍ഡിബിള്‍ മെമ്മറിയും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഫോണിലുണ്ട്.
ഇന്ത്യയില്‍ ഈ സ്മാര്‍ട്‌ഫോണിന്റെ വില 20,000 രൂപയില്‍ താഴെയാകുമെന്ന് പ്രതീക്ഷിക്കാം. ഈ ഹാന്‍ഡ്സെറ്റിന് ബ്ലാക്ക്, ഗ്രീന്‍, ബ്ലൂ തുടങ്ങിയ കളര്‍ ഓപ്ഷനുകളില്‍ വരുന്നു. 4 ജി എല്‍ടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവ ഫോണിന്റെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.
സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സര്‍ മൊഡ്യൂളും ഇന്‍ഫിനിക്‌സ് നോട്ട് 7ല്‍ ഉണ്ട്. കൂടാതെ, ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, മാഗ്‌നെറ്റോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍ തുടങ്ങിയ ഒരു കൂട്ടം സെന്‍സറുകളും വരുന്നു. 5,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റില്‍ വരുന്ന ഈ സ്മാര്‍ട്‌ഫോണിന് 18W ഫാസ്റ്റ് ചാര്‍ജിംഗ് എന്ന പ്രത്യേകതയും ലഭിക്കുന്നു.