ന്യുഡൽഹി: കേന്ദ്ര വാർത്താ വിനിമയ വിതരണ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത നിലയിൽ. അക്കൗണ്ടിന്റെ പേര് ‘ഇലോൺ മസ്ക്’ എന്നാക്കുകയും ‘ഗ്രേറ്റ് ജോബ്’ എന്ന ട്വീറ്റ് പങ്കുവെക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെയാണ് സംഭവം.
മിനിട്ടുകൾക്കകം അക്കൗണ്ട് പുനസ്ഥാപിച്ചതായി വാർത്താവിതരണ മന്ത്രാലയം ട്വീറ്റ്ചെയ്തു. പ്രൊഫൈൽ ചിത്രം പുനസ്ഥാപിക്കുകയും ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഹാക്കർമാർ ചില വ്യാജ ലിങ്കുകളും അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇവയും ഡിലീറ്റ് ചെയ്തു.