മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നടപടികള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സെബി. സാമ്പത്തിക പാദത്തിലെ ലാഭഫലം ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ടാണ് സെബി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വിവരങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ സുരക്ഷിതത്വം പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം വിവരങ്ങള്‍ വാട്ട്‌സാപ്പ് വഴി ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും സെബി വ്യക്തമാക്കി. 2017 ജൂണ്‍ മുപ്പതിന് അവസാനിച്ച ഒന്നാംപാദ ലാഭഫലത്തെ സംബന്ധിച്ച കണക്കുകളുടെ വിവരങ്ങള്‍ സെബിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പാണ് സമൂഹമാധ്യമങ്ങളിലൂടെ ചോര്‍ന്നത്.
എന്നാല്‍, കമ്പനിയിലെ ജീവനക്കാര്‍ അറിയാതെ വിവരങ്ങള്‍ പുറത്തു പോകില്ലെന്ന നിലപാടിലാണ് സെബി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും സെബി നിര്‍ദേശം നല്‍കിയിട്ടുണ്ട്.