ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അരിയുവാനുപയോഗിക്കുന്ന കോവിന്‍ പോര്‍ട്ടലില്‍ വിവരചോര്‍ച്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ആരോപണം തെറ്റാമെന്നും അടിസ്ഥാനരഹിതമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പോര്‍ട്ടലിലെ വാക്‌സിനേഷന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും സുരക്ഷിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിന്‍ എല്ലാ വാക്‌സിനേഷന്‍ ഡാറ്റയും സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷത്തില്‍ സംഭരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 150 ദശലക്ഷം ഉപയോക്താക്കളുടെ ഡാറ്റാബേസ് ഒരു ഹാക്കര്‍മാരുടെ ഗ്രൂപ്പ് ആക്‌സസ്സു ചെയ്തുവെന്നും ഈ ഡാറ്റ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്നും തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാഴാഴ്ച പുറത്തുവന്നിരുന്നു.
ഇക്കാര്യം ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.