ഡാര്‍ക്ക്‌വെബ്ബില്‍ ട്രൂകോളറിലെ വിവരങ്ങള്‍ വില്‍പ്പനയ്ക്ക്‌

മുംബൈ: കോളര്‍ ഐ.ഡി. ആപ്പായ ട്രൂകോളറിലെ 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഡാര്‍ക്ക്‌വെബ്ബില്‍ വില്‍പ്പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്.

അമേരിക്ക ആസ്ഥാനമായുള്ള സൈബിള്‍ എന്ന സൈബര്‍ സെക്യൂരിറ്റി പ്ലാറ്റ്‌ഫോം ആണ് ഈ വിവരം റിപ്പോര്‍ട്ടുചെയ്തത്.
ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ വിവരങ്ങളാണ് ഇതിലുള്‍പ്പെട്ടിരിക്കുന്നതെന്നും വെറും ആയിരം ഡോളര്‍ മാത്രമാണ് ഇതിനായി ചോദിച്ചിട്ടുള്ളതെന്നും ഇവര്‍ പറയുന്നു.

മഹാരാഷ്ട്ര, ബിഹാര്‍, ആന്ധ്രപ്രദേശ്, ഡല്‍ഹി, ഹരിയാണ, മധ്യപ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഒഡിഷ, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നുള്ള വിവരങ്ങളാണ് കൂടുതലും. ഫോണ്‍ നമ്പര്‍, ആളുടെ പേര്, സ്ഥലം, ഇ-മെയില്‍, ഫെയ്‌സ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങള്‍, മൊബൈല്‍ കമ്പനി തുടങ്ങിയ വിവരങ്ങളെല്ലാം തിരിച്ചാണ് നല്‍കിയിട്ടുള്ളത്. ഇതേക്കുറിച്ച് രാജ്യത്തെ സൈബര്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Top