ന്യൂഡല്‍ഹി : പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി.
മൂന്നര ശതമാനത്തിലധികം വര്‍ദ്ധനവോടെ ആയിരം രൂപയ്ക്ക് അടുത്താണ് ഇന്‍ഫോസിസിന്റെ ഓഹരി വില രേഖപ്പെടുത്തിയിരിക്കുന്നത്.
സലില്‍ പരേഖ് പുതിയ സിഇഒയായി ചുമതലയേല്‍ക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഓഹരി വില ഉയര്‍ന്നത്.
സലില്‍ പരേഖ് ഇന്‍ഫോസിസ് സിഇഒയായി ജനുവരി രണ്ടിന് ആയിരിക്കും ചുമതലയേല്‍ക്കുന്നത്.