ഡല്‍ഹി: പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഓഹരി നവംബര്‍ 30ന് തിരികെ വാങ്ങാന്‍ തുടങ്ങുന്നു. ഡിസംബര്‍ 14നാണ് അവസാനിക്കുന്നത്.
ഒരു ഓഹരിക്ക് 1,150 രൂപ നിരക്കില്‍ 11.30 കോടി ഓഹരികളാണ് തിരികെ വാങ്ങുന്നത്.
13,000 കോടിയോളം രൂപ ഇതിനായി ചെലവഴിക്കും.
ഇന്‍ഫോസിസിന്റെ ഓഹരി 970.95 രൂപയ്ക്കാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.
കമ്പനിയുടെ 36 വര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഓഹരികള്‍ തിരിച്ചു വാങ്ങുന്നത്.
ഈ വര്‍ഷം ആദ്യം തന്നെ ടിസിഎസ് 16,000 കോടി രൂപയുടെ ബൈ ബാക്ക് പൂര്‍ത്തിയാക്കിയിരുന്നു.
കോഗ്‌നിസന്റ്, വിപ്രോ, മൈന്‍ഡ്ട്രീ എന്നീ കമ്പനികളും ബൈ ബായ്ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.