‘എങ്ക വീട്ടു പിള്ളൈ’- അന്ന് നായകന്‍ എംജിആര്‍ ഇന്ന് ശിവകാര്‍ത്തികേയന്‍

എംജിആര്‍ നായകനായി 1965ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹിറ്റ് ചിത്രമാണ് എങ്ക വീട്ടു പിള്ളൈ. ഇപ്പോഴിതാ അതേ പേരില്‍ ശിവകാര്‍ത്തികേയന്‍ നാകനാകുന്ന പുതിയ ചിത്രം വരുന്നു എന്നാണ് തമിഴകത്തു നിന്നുള്ള റിപ്പോര്‍ട്ട്.

പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കുടുംബചിത്രമായിരിക്കും ഇത്. ഐശ്വര്യ രാജേഷ്, അനു, നട്‌രാജ്, ആര്‍ സുരേഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത് നിരവ് ആണ്. ഡി ഇമ്മന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ശിവകാര്‍ത്തികേയന്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം മിസ്റ്റര്‍ ലോക്കല്‍ ആണ്.

Top