നിരോധിത പുകയില ഉത്പന്നങ്ങളുമായി പൂനൂര്‍ സ്വദേശി പിടിയില്‍

താമരശ്ശേരി: നിരോധിത പുക ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍. 1500 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളുമായാണ് 40 കാരന്‍ അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് വകുപ്പ് അധികൃതരാണ് ഇയാളെ പിടികൂടിയത്. പൂനൂര്‍ ചെറയ്ക്കല്‍ വീട്ടില്‍ കാസര്‍കോടന്‍ എന്ന ഷെരീഫാണ് അറസ്റ്റിലായത്.

പൂനൂര്‍, തച്ചംപൊയില്‍, കോരങ്ങാട് ഭാഗങ്ങളില്‍ വന്‍തോതില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കപ്പെടുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് അധികൃതര്‍ അന്വേഷണം നടത്തിയത്. ഈ പ്രദേശങ്ങളില്‍ ഇയാള്‍ അനധികൃത ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുകയും ചെയ്തിരുന്നു.

Top