കൊച്ചി: തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടര വയസുകാരി ഐസിയുവില്‍ തുടരുന്നു. കുട്ടിയുടെ വലത് തലച്ചോറിന്റെ നീര്‍ക്കെട്ടില്‍ കുറവുണ്ട്. ഇടത് തലച്ചോറിന്റെ നീര്‍ക്കെട്ടില്‍ മാറ്റമില്ല. കുട്ടി എഴുന്നേറ്റിരിക്കാനും സംസാരിക്കാനും തുടങ്ങിയിട്ടില്ല. കണ്ണ് തുറക്കാനും ആഹാരം കഴിക്കാനും കുട്ടിക്ക് കഴിയുന്നുണ്ട്. കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ഇന്നലെ സിഡബ്ല്യുസി അറിയിച്ചിരുന്നു.
കുട്ടിക്ക് സംരക്ഷണം ഉറപ്പാക്കുന്നതില്‍ അമ്മയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സിഡബ്ല്യുസി അറിയിച്ചത്. കുട്ടിയെ വേണമെന്ന അച്ഛന്റെ ആവശ്യത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം തീരുമാനം എടുക്കും.
കുട്ടിയുടെ മാതൃസഹോദരിയും മകനും സിഡബ്ല്യുസി സംരക്ഷണത്തിലാണ് നിലവില്‍ കഴിയുന്നത്. കൗണ്‍സിംലിഗ് നല്‍കിയ ശേഷം കുട്ടിയുടെ മൊഴി എടുക്കും. രണ്ടര വയസ്സുകാരിക്ക് സംഭവിച്ചത് ഗുരുതര പരിക്കാണ്. അപകട നില തരണം ചെയ്‌തെങ്കിലും തലച്ചോറിന് സംഭവിച്ച ക്ഷതം കാഴ്ച്ചയെയും സ0സാര ശേഷിയെയും ബുദ്ധിശക്തിയെയും ബാധിച്ചേക്കും. കുട്ടിക്ക് ഭാവിയില്‍ ശാരീരിക മാനസിക വൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.