ജയന് നമ്പ്യാരാണ് ചിത്രത്തിന്റെ സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍ അഭിനയിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. സിനിമയുടെ ചിത്രീകണ സമയത്തുണ്ടായ അപകടത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം ഇപ്പോള്‍. ആക്ഷന്‍ രംഗത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റതിനെക്കുറിച്ച് തുടര്‍ന്ന് വിശ്രമത്തിലായിരുന്നുവെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ തന്നെ സഹായിച്ച ഡോക്ടറിനും ഫിസിയോതെറാപ്പിസ്റ്റിനും നന്ദി പറയുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ ഒരു കുറിപ്പ് പങ്കുവച്ചുകൊണ്ടാണ്് നടന്‍ നന്ദി അറിയിച്ചിരിക്കുന്നത്.
‘വിലായത്ത് ബുദ്ധയിലെ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് ചാടി കാല്‍മുട്ടിന് പരുക്കേറ്റിട്ട് മൂന്ന് മാസമായി. തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു. അന്നുമുതല്‍ പഴയ ജീവിതത്തിലേക്ക് തിരികെയെത്തുന്നതിനെ കുറിച്ചായിരുന്നു ചിന്ത. ഇതാണ് എല്ലാവരോടും നന്ദി പറയാനുള്ള സമയമെന്ന് തോന്നുന്നു. ഡോക്ടര്‍ ജേക്കബ് വര്‍ഗീസിനെക്കുറിച്ചാണ് ആദ്യം പറയാനുള്ളത്. ലേക്ഷോറിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മികച്ച ടീമിനൊപ്പം എന്റെ കാല്‍മുട്ടിലെ ശസ്ത്രക്രിയ ചെയ്ത വിദഗ്ദനായ സര്‍ജനാണ്. അദ്ദേഹത്തിന്റെ പരിചരണവും മാര്‍ഗനിര്‍ദേശവും ഇല്ലായിരുന്നെങ്കില്‍ മടക്കയാത്ര കഠിനമായേനെ.
അടുത്തതായി പറയാനുള്ളത് ചീഫ് ഫിസിയോതെറാപ്പിസ്റ്റായ ഡോ. സുഹാസിനെ കുറിച്ചാണ്. ഒരു ഓര്‍ത്തോപീഡിക് ശസ്ത്രക്രിയയില്‍ നിന്ന് വിജയകരമായി സുഖം പ്രാപിച്ച ഏതൊരാള്‍ക്കും ശസ്ത്രക്രിയ പോലെ തന്നെ അതിനു ശേഷമുള്ള ഫിസിയോതെറാപ്പിയും ഏറെ പ്രധാനമാണ്. എന്റെ കാല്‍ സുഖം പ്രാപിക്കാനായി മികച്ച ചികിത്സയാണ് ഡോ. സുഹാസ് ചെയ്തു തന്നത്. അദ്ദേഹത്തിന്റെ സേവനം ഇനിയും എനിക്ക് ആവശ്യമുണ്ട്. കൂടാതെ അദ്ദേഹനൊപ്പം പ്രവര്‍ത്തിച്ച ഫിസിയോതെറാപ്പിസ്റ്റ് രാകേഷിനെ ഓര്‍മിക്കാതിരിക്കാന്‍ കഴിയില്ല. എല്ലാ ദിവസവും ചിലപ്പോള്‍ ഒരു ദിവസം 4 തവണ വരെ ഫിസിയോ തെറാപ്പി സെഷനുകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.
പൂര്‍ണമായി സുഖം പ്രാപിക്കാന്‍ ഇനിയും സമയമെടുക്കും. അതുകൊണ്ട് എന്റെ ഫിസിയോതെറാപ്പിയും മറ്റ് ചികിത്സകളും തുടരേണ്ടിവരും. മൂന്നു മാസം മുന്‍പ് ഞാന്‍ എവിടെയായിരുന്നോ അവിടെ മടങ്ങിയെത്താന്‍ എന്നെ സഹായിച്ചത് ഈ ടീമിന്റെ അര്‍പ്പണബോധവും ആത്മാര്‍ഥതയുമാണ്. നിങ്ങളുടെ പ്രതിബദ്ധതക്കും പ്രചോദനാത്മകമായ ആത്മസമര്‍പ്പണത്തിനും നന്ദി. ജോലിയില്‍ തിരിച്ചെത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഏവരെയും ആവേശം കൊള്ളിക്കുന്ന അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുക എന്ന്് പൃഥ്വിരാജ് കുറിച്ചു.
പൃഥ്വിരാജ് ‘ഡബിള്‍ മോഹനന്‍’ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഉര്‍വ്വശി തിയേറ്റേഴ്‌സിറെ ബാനറില്‍ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവായ സന്ദീപ് സേനന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
View this post on Instagram