സിഡ്‌നി: ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തിനിടയില്‍ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പരുക്ക്. ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരേ അഡ്‌ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ പൃഥ്വി കളിക്കുന്ന കാര്യം സംശയത്തിലാണ്. ചതുര്‍ദിന മത്സരത്തിന്റെ ഫീല്‍ഡിംഗിനിടെ താരത്തിന്റെ കണങ്കാലിന് പരുക്കേല്‍ക്കുകയായിരുന്നു.
ഓസ്‌ട്രേലിയ ഇലവന്‍ ഓപ്പണര്‍ മാക്‌സ് ബ്രയാന്തിനെ ബൗണ്ടറി ലൈനില്‍ ക്യാച്ച് എടുത്ത് പുറത്താനുള്ള ശ്രമത്തിനിടെയാണ് പൃഥ്വിക്ക് പരുക്കേറ്റത്. പൃഥ്വിയെ ആശുപത്രിയില്‍ സ്‌കാനിംഗിനായി പ്രവേശിപ്പിച്ചു. സ്‌കാനിംഗ് റിപ്പോര്‍ട്ട് വന്നതിന് ശേഷമേ പൃഥ്വിക്ക് കളിക്കാനാകുമോ എന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ.