കാല്‍മുട്ടിനേറ്റ പരുക്ക് ; ഏഷ്യന്‍ ഗെയിംസില്‍ നിന്നും ദിപ കര്‍മാക്കര്‍ പിന്മാറി

ജക്കാര്‍ത്ത : കാല്‍മുട്ടിനേറ്റ പരുക്ക് മൂലം ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാക്കര്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്നും പിന്മാറി. ജിംനാസ്റ്റിക്‌സില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായിരുന്നു ദിപ. പോഡിയം പ്രാക്ടീസിന് ഇടയിലാണ് ദിപയ്ക്ക് പരിക്കേറ്റത്.

ദിപയുടെ പരിക്ക് കൂടുതല്‍ ഗുരുതരമായിരിക്കുകയാണെന്ന് പരിശീലകന്‍ ബിശ്വേശ്വര്‍ നന്തി പറഞ്ഞു. ഈ പരിക്കില്‍ മത്സരത്തിനായി ഇറങ്ങിയാല്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയില്ല. അതുകൊണ്ട് ടീമിനത്തില്‍ ദിപ പങ്കെടുക്കില്ല. എന്നാല്‍, ബീം ഫൈനലില്‍ ദിപ ഉറപ്പായും ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തയിടെ തുര്‍ക്കിയില്‍ നടന്ന ലോക ചാലഞ്ച് കപ്പില്‍ ദിപ പങ്കെടുക്കുകയും വോള്‍ട്ടില്‍ സ്വര്‍ണം സ്വന്തമാക്കുകയും ചെയ്തിരുന്നു.

Top