നെയ്മറുടെ അമ്മയുടെ കാമുകന് പരിക്ക്; വഴക്കിനിടെയെന്ന് അഭ്യൂഹം

സാന്റോസ്: ഫുട്ബാള്‍ താരം നെയ്മറുടെ അമ്മയുടെ കാമുകന് പരിക്കേറ്റു. 23കാരനായ തിയാഗോ റാമോസിനാണ് കൈയ്ക്ക് പരിക്കേറ്റത്. സംഭവത്തില്‍ നെയ്മറുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്തു. ഇരുവരും താമസിച്ചിരുന്ന സാന്റോസിലെ അപ്പാര്‍ട്ട്മെന്റില്‍വെച്ചാണ് തിയാഗോക്ക് പരിക്കേറ്റത്. ബ്രസീലിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നെയ്മറുടെ അമ്മയായ 53കാരി നദൈന്‍ ഗോണ്‍സാല്‍വസും 23കാരനായ തിയാഗോ റാമോസും ഡേറ്റിങിലായത് അന്താരാഷ്ട്ര തലത്തില്‍ വന്‍ വാര്‍ത്തയായിരുന്നു. ബന്ധത്തിന് പിന്തുണയുമായി നെയ്മറും രംഗത്തെത്തിയിരുന്നു. എന്നാല്‍, റാമോസ് മുമ്പ് സ്വവര്‍ഗാനുരാഗിയായിരുന്നുവെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നു.

മുന്‍ ബന്ധത്തില്‍ റാമോസിനെതിരെ ഗാര്‍ഹിക പീഡന പരാതിയും നിലനില്‍ക്കുന്നുണ്ട്. തിയാഗോ റാമോസിനെ പരിക്കേറ്റ ഉടന്‍ നദൈനാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചതെന്നും അപകടത്തിലാണ് പരിക്കേറ്റതെന്നും അവരുടെ വക്താവ് അറിയിച്ചു.

Top