ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് നേരെ മഷി പ്രയോഗം. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മധ്യമങ്ങളോട് സംസാരിക്കവെയാണ് സിസോദിക്കുനേരെ മഷി പ്രയോഗം ഉണ്ടായത്. ബ്രജേഷ് ശുക്ല എന്നയാളാണ് സിസോദിയക്കു നേരെ മഷിയൊഴിച്ചത്.
തനിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ല, ഡല്‍ഹിയിലെ ജനങ്ങള്‍ ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും മൂലം ബുദ്ധിമുട്ടുേമ്പാള്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും മന്ത്രിമാരടക്കമുള്ളവര്‍ സ്ഥലത്ത് ഇല്ലാത്തതിലുമുള്ള പ്രതിഷേധം അറിയിക്കാനാണ് മഷിയൊഴിച്ചതെന്നും ബ്രജേഷ് പറഞ്ഞു.
പകര്‍ച്ചവ്യാധി രൂക്ഷമായ സമയത്ത് സിസോദിയ ഫിന്‍ലാന്റിലേക്ക് യാത്ര പോയത് നേരത്തെ വിവാദമായിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണര്‍ തന്നെ ഉപമുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു.
ഉടന്‍ തിരിച്ചെത്തി സ്ഥിതിഗതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥനത്തിലാണ് ഫിന്‍ലാന്റില്‍ നിന്ന് ഇന്നലെ തിരിച്ചെത്തിയ സിസോദിയ ഇന്ന് ഗവര്‍ണറെ കാണാനെത്തിയത്.