പട്ന മെഡിക്കല്‍ കോളജില്‍ വെച്ച് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബേയ്ക്കു നേരെ മഷിയേറ്

പട്ന:കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബേയ്ക്കു നേരെ മഷിയേറ്. പ്രളയക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്ന് ആരോപിച്ചാണ് മഷി എറിഞ്ഞത്. പട്ന മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം.പട്ന മെഡിക്കല്‍ കോളജില്‍, ഡെങ്കി ബാധിച്ച് നിരവധി പേര്‍ ചികിത്സയിലാണ്.

ആശുപത്രിയില്‍നിന്ന് മന്ത്രിയുടെ വാഹനത്തിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് രണ്ട് യുവാക്കള്‍ അദ്ദേഹത്തിന് നേര്‍ക്ക് മഷി എറിഞ്ഞ ശേഷം രക്ഷപ്പെട്ടത്.

ബിഹാറിലെ ബക്സര്‍ മണ്ഡലത്തെയാണ് ചൗബേ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്നത്.

Top