കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ വാര്‍ത്താസമ്മേളനത്തിലെ ഗണേഷിന്റേയും, മുകേഷിന്റേയും പെരുമാറ്റത്തില്‍ ഖേദപ്രകടനവുമായി അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് രംഗത്ത്
ഇരുവരുടേയും പെരുമാറ്റം തന്റെ പ്രതിഛായ തകര്‍ത്തെന്നും, ആവേശം കൊണ്ടാണ് അവര്‍ ബഹളം വെച്ചതെന്നും അദ്ദേഹം അറിയിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനോട് വ്യക്തിപരമായി വിശദീകരണം തേടിയിരുന്നു. തെറ്റുപറ്റിയിട്ടില്ലന്ന് ദിലീപ് പറഞ്ഞതായും ഇന്നസെന്റ് പറഞ്ഞു.
അമ്മയിലെ പ്രസിഡന്റ് സ്ഥാനം നിലവില്‍ രാജി വയ്ക്കില്ല, ചില കടമകള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കി.