തൃശൂര്‍: ഇനി എത്രനാള്‍ സിനിമയില്‍ തുടരുമെന്നറിയാന്‍ ജോത്സ്യരുടെ പക്കലേക്ക് ഓടുന്നവരാണ് സിനിമാക്കാരില്‍ ചിലരെന്ന് ഇന്നസെന്റ് എം.പി. കേരള ജ്യോതിഷ പരിഷത് കേന്ദ്ര സമിതിയുടെ വാര്‍ഷിക പൊതുസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയില്‍ ഇനിയും എത്രനാള്‍ ഉണ്ടാകുമെന്നറിയേണ്ടവരാണ് പലരും. ആരും കാണില്ലെന്നുറപ്പു വരുത്തി അവര്‍ കൈനീട്ടും. ഭിക്ഷ ചോദിക്കുകയാണെന്ന് തോന്നും കൈ നീട്ടുന്നതു കണ്ടാല്‍. അത് കൈരേഖ നോക്കിത്തരാന്‍ വേണ്ടി കൈനീട്ടുന്നതാണെന്ന് ഇന്നസെന്റ് പറഞ്ഞു.
കസേരയോട് താല്‍പ്പര്യം കൂടിയാല്‍ മന:സമാധാനം കുറയും. അതുകൊണ്ടാണ് ‘അമ്മ’യുടെ അധികാരസ്ഥാനങ്ങളില്‍ നിന്ന് ഒഴിയണം എന്ന് വിചാരിക്കുന്നത്. അഞ്ചാം ക്ലാസില്‍ മൂന്ന് തവണ പഠിച്ച ആളാണ് താന്‍. ഇന്ന് അഞ്ചാം ക്ലാസില്‍ താനെഴുതിയ പുസ്തകത്തിലെ ഒരു ഭാഗം പഠിപ്പിക്കാനുണ്ട്. ഇതെല്ലാം ഒരു വിധിയാണെന്നും ഇന്നസെന്റ് പറഞ്ഞു.