കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി. സന്ദേശം പ്രോട്ടോണ്‍ മെയിലായാണ് വന്നിരിക്കുന്നത്. കപ്പല്‍ശാല ഉദ്യോഗസ്ഥരുടെ പേരുകളും പദവികളും കത്തിലുണ്ട്. അതിനാല്‍ തന്നെ ഇതിന് പിന്നില്‍ കൊച്ചി കപ്പല്‍ശാലയിലെ ജീവനക്കാരുടെ പങ്കുണ്ടോയെന്ന് സംശയമുയര്‍ന്നു.
കപ്പല്‍ശാല ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്യുമെന്നാണ് വിവരം. ചൈന, പാക്കിസ്ഥാന്‍ എന്നിവയുടെ ചാരവലയത്തില്‍ താന്‍ പെട്ടുപോയെന്ന് കത്തില്‍ പറയുന്നു. ഇനിയും വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ ബിറ്റ്‌കോയിനായി പണം കൈമാറണമെന്ന് കത്തില്‍ പറയുന്നുണ്ട്. ജോലിക്കിടെയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ അയച്ച കത്താണോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.