ഡല്‍ഹി നഗരം അനിശ്ചിതത്വത്തില്‍; വിട്ടൊഴിയാതെ അന്തരീക്ഷ മലിനീകരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നാം ദിവസവും അന്തരീക്ഷ മലിനീകരകരണത്തില്‍ വലഞ്ഞ് ജനങ്ങള്‍.

പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് ട്രെയിന്‍, വ്യോമ ഗതാഗതം തടസപ്പെട്ടു. കാഴ്ചപരിധി കുറഞ്ഞതിനെ തുടര്‍ന്ന് 11 ട്രെയിനുകളാണ് വൈകിയോടുന്നത്.

പുകമഞ്ഞ് മൂലം റോഡിലൂടെയുള്ള വാഹന ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാര സൂചിക ഏറ്റവും മോശമായ 396 എന്ന നിലയിലായിരുന്നു.

പൂജ്യം മുതല്‍ 50 വരെയാണ് മികച്ച കാലാവസ്ഥാ നിലവാരം.

അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ഡല്‍ഹിയിലെ എല്ലാ പ്രൈമറി സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വായുമലിനീകരണം വന്‍തോതില്‍ ഉയര്‍ന്നതോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (എഎംഎ) ഡല്‍ഹിയില്‍ ആരോഗ്യ അടിന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും ഐഎംഎ ആവശ്യപ്പെട്ടിരുന്നു.

സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്(സിപിസിബി) കാറ്റിന്റെ ഗുണനിലവാരവും പരിശോധിച്ചു വരികയാണ്. ഇതനുസരിച്ച് കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷദ് ഗാര്‍ഡനിലെ എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ്(എക്യുഐ) 420 ആണ്. ആനന്ദ് വിഹാറിലേത് 319 എക്യുഐയാണ്.

ഡല്‍ഹി പഞ്ചാബി ഭാഗിലാണ് ഏറ്റവും കൂടതല്‍ വായുമലിനീകരണ തോതെന്ന് പരിശോധനയില്‍ കണ്ടെത്തി. 999 ആണ് ഇവിടുത്തെ എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ്.

ആര്‍കെ പുരത്ത് 852 എക്യുഐ കാണിച്ചപ്പോള്‍ ദ്വാരകയിലും എന്‍സിആറിലും 400നും 420നും ഇടയിലാണ് എക്യുഐ.

Top