ഗയ: പശുസംരക്ഷണത്തിന്റെ പേരില്‍ ബിജെപി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്നു ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്.
ജനങ്ങള്‍ മുന്‍പ് ഭയപ്പെട്ടിരുന്നത് കടുവയെയാണെങ്കില്‍ ഇപ്പോള്‍ ഭയക്കുന്നത് പശുവിനെയാണെന്ന് അദ്ദേഹം ആരോപിച്ചു.
മോദി സര്‍ക്കാര്‍ തന്നെ പരസ്യമായി തൂക്കിലേറ്റിയേക്കാം, സാമൂദായിക സൗഹാര്‍ദ്ദത്തിനായാണ് താന്‍ പോരാടുന്നതെന്നും, ബിജെപിക്കെതിരായ പോരാട്ടത്തിലാണ് താനെന്നും ലാലു പ്രസാദ് വ്യക്തമാക്കി.
പ്രശ്‌നങ്ങള്‍ രൂക്ഷമാവുമ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എവിടെയാണെന്നും, മഹാസഖ്യത്തില്‍ നിന്ന് പിന്‍മാറിയതോടെ നിതീഷ് കുമാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.