പൊതുമാപ്പ് കാലാവധി അവസാനിച്ചു; നിയമ ലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കുന്നു

amnesty

റിയാദ്: സൗദി അറേബ്യയില്‍ പൊതുമാപ്പ് കാലാവധി ചൊവ്വാഴ്ച അവസാനിച്ചതിന് ശേഷം നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കുന്നു.

രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം മാര്‍ച്ച് 29ന് ആരംഭിച്ച പൊതുമാപ്പ് മൂന്ന് തവണ ദീര്‍ഘിപ്പിച്ചിരുന്നു.

നിയമലംഘകരില്ലാത്ത രാജ്യം എന്ന ദേശീയ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.

നിയമ ലംഘകര്‍ക്ക് തടവും, പിഴയുമില്ലാതെ പൊതുമാപ്പ് പ്രയോജനപ്പെടുത്താനുള്ള അവസരമാണ് അവസാനിച്ചത്.

വിസാ കാലാവധി കഴിഞ്ഞവര്‍, താമസാനുമതി രേഖയായ ഇഖാമയുടെ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശകഹജ്ജ് ഉംറ വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു കഴിഞ്ഞിരുന്നവര്‍ എന്നിവര്‍ക്കാണ് രാജ്യം വിടാന്‍ അനുമതി നല്‍കിയത്.

പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ അനധികൃതമായി രാജ്യത്ത് ഇനിയും കഴിയുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും രാജ്യത്തെ 13 പ്രവിശ്യകളിലും പരിശോധന ശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Top