മസ്‌ക്കറ്റിലെ തെരുവില്‍ കച്ചവടം നടത്തുന്നവര്‍ക്കെതിരെ നടപടിയുമായി നഗരസഭ

street-market

മസ്‌ക്കറ്റ്: രാജ്യത്ത് തെരുവുകച്ചവടക്കാർക്കെതിരായ നടപടി കർക്കശമാക്കി മസ്‌കറ്റ് നഗരസഭ. ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ച വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 1015 കിലോ പഴവർഗങ്ങളാണ് പിടിച്ചെടുത്തത്. 913 കിലോ പച്ചക്കറിയും 209 കിലോഗ്രാം മത്സ്യവും നശിപ്പിച്ചു.

വിവിവിധയിടങ്ങളിൽ നിന്നാണ് വിദേശതൊഴിലാളികളിൽ നിന്ന് ഇത്രയധികം സാധനങ്ങൾ പിടിച്ചെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 18 ആരോഗ്യ നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്‌തെന്ന് മസ്‌കറ്റ് നഗരസഭ അറിയിച്ചു.

Top