ടൂറിസ്റ്റ് ബസുകളിൽ മൂന്ന് ദിവസത്തിനകം പരിശോധന; നിയമവിരുദ്ധ ലൈറ്റും ശബ്ദവും പാടില്ല: ഹൈക്കോടതി

കൊച്ചി: എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി. ബസിന് വെള്ളനിറം മാത്രം പോകൊച്ചി: എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി. ബസിന് വെള്ളനിറം മാത്രം പോരെന്നും നിയമവിരുദ്ധ ലൈറ്റും മറ്റ് ശബ്ദസംവിധാനങ്ങളും ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിഷ്‌കർഷിച്ചു. നിയമലംഘനം കണ്ടെത്തിയാൽ മോട്ടോർ വാഹനവകുപ്പ് കടുത്ത നടപടിയെടുക്കണം. ടൂറിസ്റ്റ് ബസ് ഉടമകൾ പരിശോധനയുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സഹകരിച്ചില്ലെങ്കിൽ കോടതിലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്‌സ്‌പോകൾ, ഓട്ടോമൊബൈൽ ഷോസ് എന്നിവയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. മലപ്പുറം കെ.എം.ടി.സി കോളേജിലെ ഓട്ടോ ഷോ എക്്‌സ്‌പോയിലെ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. എക്‌സ്‌പോക്കായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ചു. ഈ വാഹനങ്ങൾ പിടിച്ചെടുക്കാൻ ഡിവിഷൻ ബഞ്ച് നിർദേശം നൽകി. എക്‌സ്‌പോയിലെ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിച്ച വ്‌ളോഗർമാർക്കെതിരെയും നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു.രെന്നും നിയമവിരുദ്ധ ലൈറ്റും മറ്റ് ശബ്ദസംവിധാനങ്ങളും ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിഷ്‌കർഷിച്ചു. നിയമലംഘനം കണ്ടെത്തിയാൽ മോട്ടോർ വാഹനവകുപ്പ് കടുത്ത നടപടിയെടുക്കണം. ടൂറിസ്റ്റ് ബസ് ഉടമകൾ പരിശോധനയുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സഹകരിച്ചില്ലെങ്കിൽ കോടതിലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്‌സ്‌പോകൾ, ഓട്ടോമൊബൈൽ ഷോസ് എന്നിവയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. മലപ്പുറം കെ.എം.ടി.സി കോളേജിലെ ഓട്ടോ ഷോ എക്്‌സ്‌പോയിലെ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. എക്‌സ്‌പോക്കായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ചു. ഈ വാഹനങ്ങൾ പിടിച്ചെടുക്കാൻ ഡിവിഷൻ ബഞ്ച് നിർദേശം നൽകി. എക്‌സ്‌പോയിലെ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിച്ച വ്‌ളോഗർമാർക്കെതിരെയും നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു.

Top