വയനാട്: വയനാട്- തമിഴ്‌നാട് അതിര്‍ത്തികളിലുള്ള എല്ലാ ചെക്ക്‌പോസ്റ്റുകളിലും പരിശോധന തുടങ്ങി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയെല്ലാം അതിര്‍ത്തിയില്‍ വച്ച് തന്നെ പരിശോധന നടത്തുകയാണ്. പൊലീസും റവന്യു വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്. പ്രതിരോധവും നിയന്ത്രണവും കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ സെക്ടറല്‍ ഓഫീസര്‍മാരെയും പൊലീസിനെയും വിന്യാസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് പോസിറ്റീവ് ആകുന്നവര്‍, അവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ എന്നിവരെ കൃത്യമായി നിരീക്ഷിക്കണം.
നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഈ മാസം മുപ്പതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തിലേക്ക് ഉയരുമെന്നാണ് കോര്‍ കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തല്‍. രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷം പേരെ പരിശോധിക്കാനുള്ള കൂട്ടപ്പരിശോധന സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.