ഇൻസ്റ്റ​ഗ്രാം പണിമുടക്കി; പരാതിയുമായെത്തിയത് പതിനായിരക്കണക്കിന് പേർ

ഡൽഹി: മെറ്റാ പ്ലാറ്റ്‌ഫോമിന്റെ ഇൻസ്റ്റാഗ്രാം ഇന്നലെ പ്രവർത്തനരഹിതമായതായി റിപ്പോർട്ട്. ആഗോളതലത്തിൽ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഇൻസ്റ്റ​ഗ്രാം ലോ​ഗിൻ ചെയ്യാൻ കഴിഞ്ഞില്ലെന്ന് ഔട്ട്‌ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഡൗൺ ഡിറ്റക്ടർ ഡോട്ട് കോം റിപ്പോർ‍ട്ട് ചെയ്യുന്നു. ലോകവ്യാപകമായി ഇൻസ്റ്റ​ഗ്രാം പണിമുടക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇൻസ്റ്റ​ഗ്രാം പ്രവർത്തന രഹിതമായെന്ന പരാതിയുമായി 46,000 പേർ രം​ഗത്തെത്തിയിരുന്നു. സംഭവത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പിഴവുകൾ പരിശോധിച്ചു വരികയാണെന്ന് ഡൗൺഡിറ്റക്ടർ പറഞ്ഞു. യുകെയിൽ നിന്ന് 2,000 പരാതിയും ഇന്ത്യ, ഓസ്ട്രലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 2,000 പേരും ഇൻസ്റ്റ​ഗ്രാമിനെതിരെ പരാതി നൽകിയിട്ടുണ്ട്. അതേസമയം, വിഷയത്തിൽ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര വാർത്താഏജൻസിയായ റോയിട്ടേഴ്സിനോടും പ്രതികരിച്ചില്ലെന്നാൺ് വിവരം.

ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ഉടമയായ മെറ്റാ കമ്പനി ജീവനക്കാരെ സംബന്ധിച്ച് പുതിയ തീരുമാനമെടുത്തതായി റിപ്പോർട്ട്. ജീവനക്കാരുടെ എണ്ണം വീണ്ടും കുറയ്ക്കാനുള്ള തീരുമാനത്തിലാണ് കമ്പിനിയെന്നാണ് വ്യക്തമാകുന്നത്. ഈ ആഴ്ചയിൽതന്നെ ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ കഴിഞ്ഞ നവംബർ മാസത്തിൽ മെറ്റ കമ്പനി 11000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൂടുതൽ കാര്യക്ഷമത വർധിപ്പിക്കുന്നതിൻറെ ഭാഗമായാണ് കൂട്ടപിരിച്ചുവിട്ടലെന്നായിരുന്നു ലോകത്തെ ഏറ്റവും വലിയ സോഷ്യൽനെറ്റ് വർക്കിങ് കമ്പനിയായ മെറ്റയുടെ വിശദീകരണം.

പരസ്യവരുമാനത്തിൽ ഇടിവ് വന്നതിനെത്തുടർന്ന് വെർച്വൽ റിയാലിറ്റി പ്ലാറ്റ്‌ഫോമായ മെറ്റാവേഴ്‌സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച മെറ്റ , പിരിച്ചുവിടൽ ലിസ്റ്റിലേക്കുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ ഡയറക്ടർമാരോടും, വെസ് പ്രസിഡന്റുമാരോടും ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പുതുതായി പിരിച്ചുവിടുന്ന ജീവനക്കാരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകാമെന്നാണ് ബ്ലും ബർഗ് റിപ്പോർട്ടിൽ പറയുന്നത്.

Top